ഹരിവരാസനം കേട്ടു മയങ്ങിയ
രചന - RK ദാമോദരൻ
സംഗീതം - T S രാധാകൃഷ്ണൻ
രാഗം - സല്ലാപം
ഹരിവരാസനം കേട്ടുമയങ്ങിയ ഹരിഹര പുത്രാ ഉണരൂ.....(2)
അടിയൻ്റെ കണ്ണീർ പനിനീരാക്കി നീ അഭിഷേകത്തിനെടുക്കൂ....
എന്നേ അവിടുത്തെ അടിമയാക്കൂ...
(ഹരിവരാസനം കേട്ടു മയങ്ങിയ ഹരിഹര പുത്രാ ഉണരൂ.....)
ബ്രാഹ്മമുഹൂർത്തം നിൻ ശരണമന്ത്രങ്ങളാൽ
ബ്രഹ്മോപാസനതുടങ്ങി, താ.....രക ബ്രഹ്മോപാസന തുടങ്ങി...(2)
ഉരക്കുഴിതീർത്ഥവുമാടി നിൻനാമങ്ങൾ
ഉരുക്കഴിച്ചിവൻ നിന്നെ വണങ്ങി...
ഉണരൂ ഭഗവാൻ ഉണരൂ വേഗം ഉദയത്തിൽ കണിയാ...വാൻ,
മേട ഹൃദയത്തിൻ കണിയാ..വാൻ
(ഹരിവരാസനം കേട്ടു)
സരസ്വതിയാമം നിൻ സന്നിധിയിൽവന്ന്
സഗുണോപാസനക്കിരുന്നു, എന്നും
സഗുണോപാസനക്കിരുന്നു....
സഹസ്രകിരണമാം മലരുമായ് മാർത്താണ്ഡൻ
സഹസ്രാർച്ചനക്കിതാ വരുന്നു....
ഉണരൂ.....ഭഗവാൻ ഉണരൂ വേഗം
ഉദയത്തിൽ കണിയാവാൻ,മേട ഹൃദയത്തിൻ
കണിയാവാൻ.
(ഹരിവരാസനം കേട്ടു)
Comments
Post a Comment