കരിനീലനിറമെങ്ങു കണ്ടാലു

കരിനീലനിറമെങ്ങു കണ്ടാലുമെൻകൈകൾ മലർ മൊട്ടായ് മാറുന്നതെന്തു കണ്ണാ???(2)
ഒരുമുളം കാടിനെ കാറ്റൊന്നുപുൽകുമ്പോൾ സുരഗാനം കേൾപ്പതുമെന്തു കണ്ണാ??(2)
കരിനീല...
കാൽചിലമ്പാരവം കേട്ടാലുടനുള്ളിൽ
കാളിയമർദ്ദന കാഴ്ച കണ്ണാ.....(2)
ഭക്തിയിൽനാരിമാർ നൃത്തംചവിട്ടുമ്പോൾ മധ്യത്തിൽ നിൻരൂപമെന്തു കണ്ണാ???(2)
കരിനീലനിറമെങ്ങു കണ്ടാലുമെൻകൈകൾ മലർമൊട്ടായ് മാറുന്നതെന്തു കണ്ണാ
(സ്വരം)
പധസാ...സനിധ ,പധമാ...
മഗ പധ സാസ ,പധസരീ രി 
ധസരി , ഗമപാ......മഗാരി  സനീധ പാധസാ...
കൊന്നകൾ പൂക്കുമ്പോൾ നിന്മേനി ചാർത്തുന്ന മഞ്ഞതുകിൽ കാണ്മതെന്തു
കണ്ണാ??(2)
ഏതമ്പലത്തിലും കർപ്പൂരദീപത്തിൽ
നീവന്നു നിൽപ്പതുമെന്തു കണ്ണാ..?-(2)
കരിനീലനിറമെങ്ങു കണ്ടാലുമെൻകൈകൾ മലർമൊട്ടായ് മാറുന്നതെന്തു കണ്ണാ???
ഒരുമുളം കാടിനെ കാറ്റൊന്നു പുൽകുമ്പോൾ സുരഗാനം കേൾപ്പതുമെന്തു കണ്ണാ??(2)

Comments

Popular posts from this blog

4 Stage Timer With DS3231RTC Module.

Interfacing KY038 sound sensor with Raspberry pi Pico

Digital Clock with Arduino and RTC Module and P10 LEDmatrix