ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ്
സ്വാമിയേ ശരണമയ്യപ്പാ
കന്നിമൂല ഗണപതി ഭഗവാനേ ശരണമയ്യപ്പാ
ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ് വരുന്നു ഞാൻ
അച്ഛൻ കോവിലയ്യപ്പാ രക്ഷയേകൂ സത്യമാം പതിനെട്ടാം തൃപ്പടിയേറുമ്പോൾ ദർശനം നൽകണേ തമ്പുരാനേ
പമ്പയിൽ ജാതനായ് പന്തള ദാസനായ് പൊന്നമ്പലമേട്ടിൽ വാഴുമയ്യാ
പമ്പയിൽ ജാതനായ് പന്തള ദാസനായ് പൊന്നമ്പലമേട്ടിൽ വാഴുമയ്യാ
പുണ്യപാപങ്ങളാം കെട്ടും താങ്ങി ഞാൻ
പുണ്യപാപങ്ങളാം കെട്ടും താങ്ങി ഞാൻ
കർമ്മമാം വന്മല താണ്ടി വന്നു
അയ്യപ്പാ മറ്റെങ്ങും കണ്ടില്ലൊരാശ്രയം സ്വാമീ
അയ്യപ്പാ മറ്റെങ്ങും കണ്ടില്ലൊരാശ്രയം സ്വാമീ
നിൻ മലർപാദം കുമ്പിടുന്നു ഞാൻ
ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ് വരുന്നു ഞാൻ അച്ഛൻ കോവിലയ്യപ്പാ രക്ഷയേകൂ
രക്ഷയേകൂ
പട്ടാംബരം ചുറ്റി ചിന്മുദ്രയും കാട്ടി
പാണ്ടി മലയാളം കാക്കുമയ്യാ
പട്ടാംബരം ചുറ്റി ചിന്മുദ്രയും കാട്ടി
പാണ്ടി മലയാളം കാക്കുമയ്യാ കർപ്പൂരഖണ്ഡമായ് കത്തും ഞാനെന്നും
കർപ്പൂരഖണ്ഡമായ് കത്തും ഞാനെന്നും
ഭക്തിയാം നെയ്ത്തേങ്ങമേൽ നിൻ മുന്നിൽ
എന്നുള്ളിൽ വാഴുന്ന ശ്രീധർമ്മശാസ്താവേ ദേവാ
എന്നുള്ളിൽ വാഴുന്ന ശ്രീധർമ്മശാസ്താവേ ദേവാ
തൃപ്പടിപ്പാട്ടിൻ താളമല്ലോ ഞാൻ
ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ് വരുന്നു ഞാൻ അച്ഛൻ കോവിലയ്യപ്പാ രക്ഷയേകൂ സത്യമാം പതിനെട്ടാം
തൃപ്പടിയേറുമ്പോൾ ദർശനം നൽകണേ തമ്പുരാനേ
ഉച്ചിയിൽ ഇരുമുടിക്കെട്ടുമായ് വരുന്നു ഞാൻ അച്ഛൻ കോവിലയ്യപ്പാ രക്ഷയേകൂ
സത്യമാം പതിനെട്ടാം തൃപ്പടിയേറുമ്പോൾ ദർശനം നൽകണേ തമ്പുരാനേ .
Comments
Post a Comment