മാനത്തു കണ്ണികൾ മയങ്ങും
Movie Maadhavikkutty (1973)
Movie Director Thoppil Bhasi
Lyrics Vayalar
Music G Devarajan
Singers P Jayachandran
മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ
മനോരമേ നിൻ നയനങ്ങൾ
അവയിൽ മുഖം നോക്കും എന്റെ വികാരങ്ങൾ
ആവേശഭരിതങ്ങൾ (മാനത്തു)
പ്രണയോപനിഷത്തിലെ കൈയ്യക്ഷരങ്ങൾ നിൻ
നുണക്കുഴിപ്പൂ മൂടും കുറുനിരകൾ
കാറ്റു വന്നവയുടെ രചനാ ഭംഗികൾ
മാറ്റുവാൻ നീയെന്തിനനുവദിച്ചു
കാറ്റിനെ ഞാൻ ശപിച്ചു അതു നിന്റെ
കാമുക ഹൃദയത്തിലൊളിച്ചു ഒളിച്ചു (മാനത്തു)
പ്രിയ ചുംബനത്തിന്റെ ചിത്രം പതിഞ്ഞ നിൻ
മൃദുമന്ദഹാസത്തിൻ തിരുമധുരം
ആയിരം ചൊടികളാൽ മുകരാനെന്തിനീ
ആതിര ചന്ദ്രനെയനുവദിച്ചു
ചന്ദ്രനെ ഞാൻ ശപിച്ചു അവൻ നിന്റെ
ചെമ്പക മുഖശ്രീയിലൊളിച്ചു,ഒളിച്ചു
(മാനത്തു)
Comments
Post a Comment