Posts
Showing posts from July, 2025
ആദിയിൽ അഗ്നിയും വായുവും
- Get link
- X
- Other Apps
ആദിയിൽ അഗ്നിയും വായുവും സംഗമിച്ച് ഓംകാര നാദമുയർന്നു . ഓം ഓം ഓം ആദിയിൽ അഗ്നിയും വായുവും സംഗമിച്ച് ഓംകാര നാദമുയർന്നു . ഓംകാര നാദത്തിനാഥാരമാം രൂപം ശ്രീ വിരാഡ് ബ്രഹ്മമായ് തെളിഞ്ഞു.(2) പ്രപഞ്ചത്തിനാധാര ശക്തിയായ് തെളിഞ്ഞു. ആദിയിൽ....... പഞ്ചമുഖങ്ങളും ദശഹസ്ത ജാലങ്ങൾ വെൺഭസ്മലേപിത സുഖന്ധിത ഗാത്രവും. പഞ്ചമുഖങ്ങളും ദശഹസ്ത ജാലങ്ങൾ വെൺഭസ്മലേപിത സുഖന്ധിത ഗാത്രവും. തിരുജഡകെട്ടുമാ ത്രിത്തളചാർത്തിയ തൃപ്പാതം താങ്ങുമാ മെതിയടി ദ്വയങ്ങളും(2) അഞ്ച് വേദങ്ങളും വാദ്യങ്ങളും കരംകൊണ്ട് ശ്രീ വിശ്വ ബ്രഹ്മ ദേവൻ അവതരിച്ചു. ശ്രീ വിരാഡ് ബ്രഹ്മ ദേവൻ അവതരിച്ചു. ആദിയിൽ അഗ്നിയും വായുവും സംഗമിച്ച് ഓംകാര നാദമുയർന്നു. മ്യൂസിക് പഞ്ചാനനങ്ങളിൽ പഞ്ചവേദങ്ങളാം പഞ്ചപുത്രരാം മനു, മയ, ത്വഷ്ട, ശിൽപ്പി, വിശ്വഞ്ജർ. പഞ്ചാനനങ്ങളിൽ പഞ്ചവേദങ്ങളാം പഞ്ചപുത്രരാം മനു, മയ, ത്വഷ്ട, ശിൽപ്പി, വിശ്വഞ്ജർ. വിശ്വപാലത്തിനായ് വിശ്വശിൽപ്പികൾക്ക് ജന്മം അരുളി കാടാക്ഷിച്ച ബ്രഹ്മദേവാ...(2) ശ്രീവിരാഡ് വിശ്വബ്രഹ്മ ദേവാ ശരണം ശ്രീ വിശ്വബ്രഹ്മ ദേവാ തവ ചരണം നമഃ. ശ്രീ വിശ്വബ്രഹ്മ ദേവാ നമോ നമഃ ആദിയിൽ അഗ്നിയും വായുവും സംഗമിച്ച് ഓംകാര നാദമുയർന്നു ...