ഹൃദയത്തിൻ കദനത്താൽ (രേവതി)
പുതുവെണ്ണ അവിടുത്തെ അമൃദേ ത്തിനടിയൻ തരാം (2)
പകരമായ് അവിടുത്തെ വദനത്തിൽ
പതയുന്ന കനിവിൻ്റെ നറുപാലിങ്ങിവനും തരൂ...🙏
ഹൃദയത്തിൽ...
കറയുളളകരളിലായ് ഉറചേർത്തതൈർ നിൻ്റെ കരതാരിൽ ഏകാനുമാകാ... കണ്ണാ കരതാരിൽ ഏകാനുമാകാ...
കറയുളളകരളിലായ് ഉറചേർത്തതൈർ നിൻ്റെ കരതാരിൽ ഏകാനുമാകാ... കണ്ണാ കരതാരിൽ ഏകാനുമാകാ...
തീരുമാറിൽ അണിയുന്ന വനമാല കോർക്കുവാൻ
വിറയാർന്ന കൈകൾക്ക് വയ്യ.
വിഭോ.വിറയാർന്ന കൈകൾക്ക് വയ്യ.
ഹൃദയത്തിൽ...
മറയുന്നു ബന്ധങ്ങൾ,അകലുന്നു മിത്രങ്ങൾ,കുറയുന്നിതായ്യുസ്സും അയ്യോ......😭
മറയുന്നു ബന്ധങ്ങൾ,അകലുന്നു മിത്രങ്ങൾ,കുറയുന്നിതായ്യുസ്സും അയ്യോ........😭
ചുറയുന്ന സംസാര കെണിവള്ളിയിൽ നിന്നും അറിയില്ല വിടുവിച്ച്പോരാൻ.😞
ചുറയുന്ന സംസാര കെണിവള്ളിയിൽ നിന്നും അറിയില്ല വിടുവിച്ച്പോരാൻ.😞
ഹൃദയത്തിൽ...
ഗുരുവായുപുരമാർന്നു വിലസ്സു
ന്നൊരവിടുന്ന്
പരമാത്മഗതിയേകി തുണചെയ്യണം
നിൻ പരമാത്മഗതിയേകി തുണചെയ്യണം
ഗുരുവായുപുരമാർന്നു വിലസ്സു ന്നൊരവിടുന്ന്
പരമാത്മഗതിയേകി തുണചെയ്യണം
അടിയത്തിൻ ഭവദാഹ ശമനത്തിനത് പോരും, ഇടനെഞ്ചിൻ വൻ ചൂടൊന്നാ റാനുമേ..
അടിയത്തിൻ ഭവദാഹ ശമനത്തിനത് പോരും, ഇടനെഞ്ചിൻ വൻ ചൂടൊന്നാ റാനുമേ..
ഹൃദയത്തിൽ...
Comments
Post a Comment