ശ്രീഗണാധിപ
ശ്രീഗണാധിപ നാഥാ ജയ ജയ,
ആശ്രയം മമ നീയേ ഗജാനന,
പാർത്തു നിൻ പദതാരിൽ തൊഴുന്നു
ഞാൻ ഗണ നാ...ഥാ(4)
എത്ര നാളിഹ ത്വൽപാദ സന്നിധൗ
എത്തിടാൻ മമ നിത്യം ഭജിക്കുന്നേൻ
അത്തലാകവേ സത്യപരായണ
തീർക്കാ വേ....ണം (2)
വെള്ളി മാമല തന്നിൽ വിളങ്ങിടും
ശങ്കരാത്മജ നീയേ ഗജാനന
എള്ളോളം കൃപ നൽകേണമേ എന്നിൽ
ഗണ നാഥാ(2)
വിഘ്‌നവാരണ വിശ്വവയ്ക നായക
നിഷ്കള രമണീയ മഹാമതേ
ഭക്തവത്സല പാപ വിനാശന
ഗണനാഥാ (2)
ശ്രീഗണാധിപാ നാഥാ
Comments
Post a Comment