നാഗഭൂഷിത പദങ്ങളും
ചന്ദ്രശേഖര, ഭവൽപദങ്ങൾഹൃദി
സന്തതം വിളയാടുവാൻ ..
സങ്കടങ്ങൾ അഖിലം ഒഴിഞ്ഞു ശിവ ശങ്കരൻ്റെ കൃപ ഏശുവാൻ
ഗംഗയാറു ജഡയിൽ ധരിച്ചു ശിവഗംഗയാക്കിയ മഹേശ്വരൻ
തൻ കടാക്ഷ ശരമേൽക്കുവാൻ
ഹൃദയ ഗീതമിന്നു സമർപ്പണം(2)
ശംഭോ...ശംഭോ...ശംഭോ...ശംഭോ...
നാഗഭൂഷിത പദങ്ങളും ചടുല താളമോടു തിരുനടനവും
ഭസ്മഭൂഷിത മുരസ്ഥലം ഹരിണ ചർമ്മവും ഫണിഗണങ്ങളും (2)
വാസുകി പരിവിശോഭിതം വിമല വക്ഷസും ഭവ ഭയാപഹം
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവ......(2)
നീലകണ്ഠ തവ നീലകണ്ഠവു മതിൽ പുളഞ്ഞൊരഹിമാലയും
ഭൂതിശോഭ വഴിയും കരങ്ങളിൽ ഢമ ഢമാരവ കടുംതുടി ...... (2)
ശൂലപാണേ....ശംഭോ....
ശൂല പാണി മഹാ ത്രിശൂലമതു വൃഗവുമേന്തി ഗതിയേകുവാൻ
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവ .......(2)
സ്കന്ദമാർന്നു ഇടതൂർന്നുമുഗ്ര വിഷ സർപ്പമേറി ഇഴയുന്നൊരാ
ജഡയുമുള്ളിൽ വിലസുന്ന ഗംഗയും അടിയനെന്നു മഴൽ പോക്കണം (2)
യോഗ നാസികയുമാർത്തരെ കരുതി യാദ്രമായൊരിരു മിഴികളും
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സദാശിവ (2)
നാഗകുണ്ഡലമണിഞ്ഞു രാമതിരു നാമമേൽക്കുമിരു സ്തോത്രവും
കാലദേശമതിലെ വിഭൂതിയും അഗ്നിയായ തിരുനേത്രവും (2)
അമ്പിളിക്കല സുശോഭ ചേർന്ന മമ തമ്പുരാൻറെ ശിരഭംഗിയും
ചന്ദ്രശേഖര തെളിഞ്ഞു കാണണം അന്തികേ മമ സഭാ ശിവ (2)
Comments
Post a Comment