kandorundo ente kannane

രാഗം - സിന്ധുഭൈരവി 

കണ്ടോരുണ്ടോ എന്റെ കണ്ണനെ
നീല തണ്ടാരണി മണിവര്‍ണ്ണനേ
കണ്ടാല്‍ കൊതിക്കുമെന്‍ കണ്ണനെ
നിങ്ങള്‍ കണ്ടായോ താമരക്കണ്ണനെ

പുല്ലങ്കുഴലൂതി വന്നവൻ കൊച്ചു-
മല്ലാക്ഷിമാരുമായ് നിന്നവൻ
മല്ലനെപ്പോരാടി കൊന്നവൻ കാട്ടിൽ -
ഉല്ലാസമായി നടന്നവൻ

പാട്ടിൽ മയങ്ങി നടപ്പവൻ മൂ൪ഖ -
പാമ്പിന്മേലേറി നടിപ്പവൻ
കൂട്ടുകാ൪ക്കിഷ്ടം കൊടുപ്പവൻ ദുഷ്ട -
കൂട്ടരെയെല്ലാം മുടിപ്പവൻ

പ൪വ്വതത്തെ പൊക്കി നിന്നവൻ കംസ -
ഗ൪വ്വങ്ങളെ തച്ചു കൊന്നവൻ
സ൪വ്വലോകത്തെയും വെന്നവൻ നീല -
കാ൪വ൪ണ്ണൻ എൻകൊച്ചു മന്നവൻ

Comments

Popular posts from this blog

Proteus simulation 4x4 Matrix Keypad with Arduino and LCD screen

Digital Clock with Arduino and RTC Module and P10 LEDmatrix

Interfacing KY038 sound sensor with Raspberry pi Pico