kandorundo ente kannane
രാഗം - സിന്ധുഭൈരവി കണ്ടോരുണ്ടോ എന്റെ കണ്ണനെ നീല തണ്ടാരണി മണിവര്‍ണ്ണനേ കണ്ടാല്‍ കൊതിക്കുമെന്‍ കണ്ണനെ നിങ്ങള്‍ കണ്ടായോ താമരക്കണ്ണനെ പുല്ലങ്കുഴലൂതി വന്നവൻ കൊച്ചു- മല്ലാക്ഷിമാരുമായ് നിന്നവൻ മല്ലനെപ്പോരാടി കൊന്നവൻ കാട്ടിൽ - ഉല്ലാസമായി നടന്നവൻ പാട്ടിൽ മയങ്ങി നടപ്പവൻ മൂ൪ഖ - പാമ്പിന്മേലേറി നടിപ്പവൻ കൂട്ടുകാ൪ക്കിഷ്ടം കൊടുപ്പവൻ ദുഷ്ട - കൂട്ടരെയെല്ലാം മുടിപ്പവൻ പ൪വ്വതത്തെ പൊക്കി നിന്നവൻ കംസ - ഗ൪വ്വങ്ങളെ തച്ചു കൊന്നവൻ സ൪വ്വലോകത്തെയും വെന്നവൻ നീല - കാ൪വ൪ണ്ണൻ എൻകൊച്ചു മന്നവൻ