മഹാദേവ മനോഹര
മഹാദേവ മനോഹര മഹാമന്ത്രാധിപാ പ്രഭോ മഹാമായ ഭഗവതി പ്രിയാ നിന്നെ തൊഴുന്നേൻ(2) എരിക്കും കൂവളത്തില ഇതൾ മാല ധരിച്ചും കൊണ്ടിരിക്കും ശങ്കര പ്രഭോ ഇതാ ഇന്ന് തൊഴുന്നേൻ(2) ഹരേ ദേവ മഹാ ദേവ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപാ നിന്നേ ഇതാ വാഴ്ത്തി തൊഴുന്നേൻ. പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളെ ചേർത്ത് പരമ ഗംഭീരമാക്കും പരമേശ തൊഴുന്നേൻ-2 പടുത്വമേറീടും നല്ല പുലിത്തോലും മരവുരി ഉടുത്തു കൊണ്ടിരിക്കുന്ന ഉമാ കാന്താ തൊഴുന്നേൻ (2) ഹരേ ദേവ മഹാ ദേവ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപാ നിന്നേ ഇതാ വാഴ്ത്തി തൊഴുന്നേൻ. സഹസ്രകോടികൾ ചേർന്ന് നമശ്ശിവായ മന്ത്രത്തെ നടക്കൽ നിന്നിതാ കൂപ്പി സ്തുതിച്ചു കൊണ്ടിരിപ്പു (2) സമസ്താപരാധങ്ങൾ ക്ഷമിച്ചു കൊണ്ടകത്തുള്ളോ ഇരുട്ടിനെ അകറ്റുവാൻ ഇതാ വാഴ്ത്തി തൊഴുന്നേൻ. ഹരേ ദേവ മഹാ ദേവ സദാശിവാ തൊഴുന്നേൻ മഹാശൈലാധിപാ നിന്നേ ഇതാ വാഴ്ത്തി തൊഴുന്നേൻ.